ഷൈനിൻ്റെയും അഹാനയുടെയും അടി: ട്രെയ്‌ലർ കാണാം, 14ന് റിലീസ്

ജീവിതയാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന കഥയിൽ നർമ്മ മുഹൂർത്തങ്ങൾ കൂടി ചേരുന്ന ചിത്രമായ അടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും

ദുൽഖർ സൽമാൻ്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അടിയുടെ ട്രെയ്‌ലർ റിലീസായി. കുടുംബപ്രേക്ഷകർക്കു ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള നിമിഷങ്ങൾ സമ്മാനിക്കുമെന്നുറപ്പ് നൽകുകയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ. സജീവ് ആയി ഷൈൻ ടോമും ഗീതികയായി അഹാന കൃഷ്ണയും തങ്ങളുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് കാഴ്ച്ചവച്ചിട്ടുള്ളത്.

ജീവിതയാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന കഥയിൽ നർമ്മ മുഹൂർത്തങ്ങൾ കൂടി ചേരുന്ന ചിത്രമായ അടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിൻ്റെ സംവിധാനം. ഇഷ്‌കിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ,അനു ജോസഫ്, എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, വി.എഫ്.എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ് ,ഡിസൈൻ : ഓൾഡ് മങ്ങ്സ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com