

വിജയ് - തൃഷ | വിജയ് - സംഗീത
കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു വിജയ് - സംഗീത വിവാഹമോചനവും നടി തൃഷയുമായുള്ള ബന്ധവും. തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ചു താമസിക്കുന്നുവെന്നുമൊക്കെയാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ.
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയതോതിൽ ചർച്ചയായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
എന്നാലിപ്പോൾ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി പിൻവലിച്ചതോടെ വീണ്ടും തൃഷ - വിജയ് ബന്ധം സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയാവുകയാണ്. സംഗീത പിന്മാറിയതോടെ വിവാഹമോചനത്തിൽ നിന്ന് തൃഷയുമായുള്ള വിജയ്‌യുടെ ബന്ധത്തിനും അവസാനിച്ചുവെന്നും തൃഷ ഇനി എന്ത് ചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്.
വിജയ് തൃഷയെ ചതിച്ചുവെന്നും ഇത്ര വർഷം തൃഷ വിജയ്ക്കായി കാത്തിരുന്നുവെന്നും ആരാധകർ പറയുന്നു. തൃഷ ഇനി എന്തുചെയ്യുമെന്നാണ് ആരാധകരിൽ അധികവും ചോദിക്കുന്നത്. അണ്ണി വിഷമിക്കണ്ട, അണ്ണിക്ക് ഞങ്ങളുണ്ടെന്നും കമന്‍റുകൾ നീളുന്നു. തൃഷയെ ട്രോളിയും പിന്തുണച്ചുമൊക്കെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.