
മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒരുമിക്കുന്ന ഏജന്‍റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മല്ലി മല്ലി എന്നു തുടങ്ങുന്ന ഗാനമാണു റിലീസ് ചെയ്തത്. സുരേന്ദർ റെഡ്ഡിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഏജന്‍റ് ഏപ്രിൽ ഇരുപത്തിയെട്ടിനു റിലീസ് ചെയ്യും.
സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക. ഛായാഗ്രഹണം റസൂൽ എല്ലൂർ. എകെ എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണു ചിത്രത്തിന്‍റെ നിർമാണം. സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി.
വക്കന്തം വംശിയാണു ചിത്രത്തിന്‍റെ കഥ. എഡിറ്റിങ് നവീൻ നൂലി, കലാസംവിധാനം അവിനാഷ് കൊല്ല. സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ: ശബരി