ദ്വാരകയുടെ കഥയുമായി 'അഗ്നിനേത്രം'; ഉടൻ ചിത്രീകരണം ആരംഭിക്കും

നൃത്തം, മോഡലിങ്ങ്,മേക്കപ്പ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വൈഷ്ണവി ആണ് നായികയായി അഭിനയിക്കുന്നത്
Agninetram film shooting

ദ്വാരകയുടെ കഥയുമായി 'അഗ്നിനേത്രം'; ഉടൻ ചിത്രീകരണം ആരംഭിക്കും

Updated on

"ഇപ്പോൾ കിട്ടിയ വാർത്ത" എന്ന ചിത്രത്തിനു ശേഷം അഗ്നിനേത്രം എന്ന ചിത്രവുമായി ഡോ. എം.എസ്.അച്ചു കാർത്തിക്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങി ഉടൻ ആരംഭിക്കും. വൈഗ ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, നൃത്തം, മോഡലിങ്ങ്,മേക്കപ്പ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വൈഷ്ണവി ആണ് നായികയായി അഭിനയിക്കുന്നത്. നോർത്ത് ഇന്ത്യയിൽനിന്നും കേരളത്തിലേക്ക് കുടിയേറുന്ന ശിവാനി കോസായി എന്ന പ്രധാന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. നായകനായി എത്തുന്നത് ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. അച്ചുവാണ്.

കേരളത്തിലെ ശാന്ത സുന്ദരമായ ദ്വാരക എന്ന ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നോർത്ത് ഇന്ത്യയിലെ കുറെ നല്ലവരായ ആളുകൾ ദ്വാരക എന്ന ഗ്രാമത്തിന്‍റെ മഹത്വം അറിഞ്ഞ് എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്.

മേജർ രവി, ഡോ. അച്ചു,വൈഷ്ണവി, സക്കീർ, നാരായണൻ കുട്ടി, അഷ്റഫ് ഗുരുക്കൾ,സുജാ കാർത്തിക്, കുളപ്പുള്ളി ലീല എന്നിവർ അഭിനയിക്കുന്നു.ചിത്രത്തിന്‍റെ കഥ ‌, തിരക്കഥ, സംവിധാനം ഡോ. എം.എസ്.അച്ചു കാർത്തിക്. ക്യാമറ - വിശോൾ,എഡിറ്റിംഗ്-ജിതിൻ, ഗാനരചന - സുരേന്ദ്രൻ അയിത്തിൽ, സംഗീതം - വേദവ്യാസൻ, ആലാപനം -സ്വാതി, പി.ആർ.ഒ - അയ്മനം സാജൻ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com