

അഹാന കൃഷ്ണ
ആരാധകർക്കൊപ്പം ഹെയിറ്റേഴ്സും ധാരാളമുള്ള നടിയാണ് അഹാന കൃഷ്ണയും സഹോദരിമാരും. ഇപ്പോഴിതാ അഹാന പാടിയ ഒരു കവർ സോങ്ങിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകളുയരുന്നത്.
കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി പൊന്നാൺകിളി എന്ന ഗാനത്തിന്‍റെ കവർ സോങ്ങാണ് അഹാന പാടിയത്. നല്ലതെന്നും ചിത്തയെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. പാടുന്നത് മോശമെന്ന് നിരവധി അഭിപ്രായങ്ങളെത്തി. സംഗതി പോയെന്നതടക്കം വിശദമായ വിലയിരുത്തലുകളുമുണ്ട്.
ഇതിലെല്ലാം ഉപരി ഉയരുന്ന ഒരു പ്രധാന വിമർശനം, നല്ല പാട്ടുകാർക്ക് ലഭിക്കേണ്ട അവസരങ്ങളാണ് ഇല്ലാതാവുന്നതെന്നതാണ്. നല്ല വസ്ത്രം, മികച്ച ചിത്രീകരണം, ദൃശ്യാവിഷ്ക്കാരം... ഇതെല്ലാമാണ് ഈ കവർ സോങ് വൈറലാവാൻ കാരണം... അപ്പോൾ കഴിവിന് പ്രാധാന്യമില്ല എന്നും ആളുകൾ ചോദിക്കുന്നു.
വേണ്ടായിരുന്നു എന്നും, എവിടെയോ എന്തോ തകരാറെന്നും ആളുകൾ വിലയിരുത്തുന്നു. മികച്ച സാഹചര്യമുള്ളവർ എന്ത് ചെയ്താലും വൈറലാവുമെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു.
ഇത്രയധികം വിമർശനങ്ങളുയരുമ്പോഴും വീഡിയോ മില്യൽ വ്യൂസ് കടന്നു. പൊതുവെ ഉയരുന്ന ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുവാനോ ഇത് കാര്യമായി എടുക്കുവാനോ ശ്രമിക്കാത്ത ആളാണ് അഹാന കൃഷ്ണ. പലപ്പോഴും പല വിമർശനങ്ങളും അഹാന ഡിലീറ്റ് ചെയ്ത് കളയാറുമുണ്ട്.