"അമ്മൂമ്മ ലൈംഗികമായി അധിക്ഷേപിച്ചു, ഇനി സംരക്ഷിക്കാനാകില്ല"; വെളിപ്പെടുത്തലുമായി അഹാന

ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ ഉപദേശം ലഭിച്ചുവെന്നും താരം
Ahana makes a revelation over grand mother

അഹാന കൃഷ്ണ

Updated on

കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണകുമാർ. അമ്മൂമ്മയും കസിൻ തൻവിയും ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നൽകിക്കൊണ്ടുള്ള ദീർഘമായ കുറിപ്പാണ് അഹാന സോഷ്യൽമീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. കുടുംബത്തിൽ ഒതുങ്ങേണ്ട വിഷയങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കേണ്ടി വന്നതിൽ മാനസിക വിഷമമുണ്ടെന്നും അഹാന കുറിച്ചിട്ടുണ്ട്. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഓഡിയോ- വിഡിയോ റെക്കോഡുകളും തന്‍റെ കൈയിലുണ്ടെന്നും ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ ഉപദേശം ലഭിച്ചെങ്കിലും കുട്ടികളുടെ ഭാവിയെ കരുതി അക്കാര്യം വിട്ടു കളയുകയാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അമ്മൂമ്മയെ നേരിട്ട് അറിയാവുന്നവർക്ക് ഇതൊന്നും പുതിയ അറിവായിരിക്കില്ല. എങ്കിലും ക‌ണ്ടന്‍റുകളിലൂടെ മാത്രം അറിയാവുന്നവരോട് ചിലത് വ്യക്തമാക്കേണ്ടതുണ്ട്. 2025 ഒക്റ്റോബർ മുതലാണ് അമ്മൂമ്മയുമായുള്ള ബന്ധം വഷളായത്. അതിന് പൂർണ ഉത്തരവാദി അമ്മൂമ്മ തന്നെയാണ്. കൊച്ചുമക്കളോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ അശ്ലീല പ്രയോയഗവും ലൈംഗികാധിക്ഷേപവും നടത്തിയതിനാലാണ് അമ്മൂമ്മയോട് പ്രത്യേക രീതിയിൽ സംസാരിക്കേണ്ടി വന്നത്. ആ വൃത്തികേടിലേക്ക് ഇനിയും പോകാൻ താത്പര്യമില്ല. ആ വാക്കുകൾ എന്നെ മുറിവേൽപ്പിച്ചു. ബഹുമാനം എന്നത് പരസ്പരം നൽകേണ്ട ഒന്നാണ്. അതു നൽകിയില്ലെങ്കിൽ തിരിച്ചും പ്രതീക്ഷിക്കരുത്. പ്രായമോ ബന്ധമോ മറ്റൊരാളെ അപമാനിക്കാനുള്ള ലൈസൻസല്ല. ഇതു പണത്തിനു വേണ്ടിയുള്ള തർക്കവുമല്ല. അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കാനാണ് ഞാനും സഹോദരിമാരും ശ്രമിച്ചിട്ടുണ്ട്. അതിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ. സാമ്പത്തിക നേട്ടങ്ങൾ വച്ച് ബന്ധങ്ങളെ അളന്നിട്ടില്ല. മാതാപിതാക്കളെ ഉൾപ്പെടെ സാമ്പത്തിക സ്രോതസ് ആയി കണ്ടിട്ടുമില്ല.

അമ്മൂമ്മയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന ആരോപണം തികച്ചും അസത്യമാണ്. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് അമ്മൂമ്മ പറയുന്നത് പതിവായതിനാൽ അമ്മൂമ്മയ്ക്കരികിലേക്ക് പോകുമ്പോൾ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യാറുണ്ട്. അമ്മൂമ്മയുമായി സംസാരിച്ചതിന്‍റെ മുഴുവൻ റെക്കോഡിങ്ങും കൈയിലുണ്ട്. അന്ന് സംഭവിച്ചതെല്ലാം അതിൽ വ്യക്തമാണ്. കസിനും അമ്മൂമ്മയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ഞങ്ങൾക്കരികിലേക്കാണ് സഹായത്തിനായി വന്നത്. വ്യാജവും തെറ്റിദ്ധാരണാ ജനകവുമായ ആരോപണങ്ങളാണ് അവൻ ഉന്നയിച്ചത്. അവർക്കു കുട്ടികളുണ്ട്. അവരെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവരുടേതല്ലാത്ത തെറ്റിന് അവരെ ശിക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇനിയും ഇത് തുടരാനാണ് ഭാവമെങ്കിൽ നിയമോപദേശമനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും. അതിനെനിക്ക് താത്പര്യമില്ല. എന്‍റെ അമ്മയെ ചെയ്യാത്ത കുറ്റത്തിന് ചിലർ വിമർശിക്കുന്നതു കണ്ടപ്പോൾ പ്രതികരിക്കേണ്ടതായി വന്നു. അതു പോലെ ചെറിയമ്മയെ പിന്തുണച്ചിലും ഉറച്ചു നിൽക്കുന്നു. പരാജയപ്പെട്ട ഒരു വിവാഹബന്ധത്തിൽ നിന്ന് മാറി ചിന്തിച്ച ഒരു സ്ത്രീയാണ് വേട്ടയാടപ്പെടുന്നത്.

മാസങ്ങൾക്കു മുൻപു വരെ അമ്മൂമ്മയുടെ പ്രിയപ്പെട്ട കൊച്ചുമോളായിരുന്നു ഞാൻ. അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും പരിചരിക്കുകയും ചെയ്തു. തിരിഞ്ഞു നോക്കുമ്പോൾ ആ സ്നേഹം അവർക്കു ചെയ്തു നൽകിയ കാര്യങ്ങളോടാണെന്ന് സംശയിക്കുന്നു. ഞാൻ ചെയ്തതെല്ലാം മായ്ച്ചു കളയപ്പെട്ടു. ഇനി ഞങ്ങൾക്ക് അമ്മൂമ്മയെ സംരക്ഷിക്കാനാകില്ല. കാനഡയിലെ ജീവിതം അവസാനിപ്പിച്ച് തിരികെ വന്നത് അമ്മൂമ്മയെ നോക്കാനാണെന്ന് കസിൻ പറയുന്നു. ആ പരിചരണം തുടരട്ടെ. എനിക്കൊപ്പം നിന്നവർക്കും വിശ്വസിച്ചവർക്കും ആരാണെന്ന് എന്നെ ഓർമിപ്പിച്ചവർക്കും നന്ദി, ഇതോടെ ഈ അധ്യായം പൂർണമായും എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു എന്നും അഹാന ദീർഘമായ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com