സൈക്കോ ത്രില്ലറുമായി പുതുമുഖങ്ങളുടെ 'ആഹ്ലാദം'; സെക്കന്‍റ്ലുക്ക് പോസ്റ്റർ എത്തി

മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്.
Ahladam fil second look poster

സൈക്കോ ത്രില്ലറുമായി പുതുമുഖങ്ങളുടെ 'ആഹ്ലാദം'; സെക്കന്‍റ്ലുക്ക് പോസ്റ്റർ എത്തി

Updated on

പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ലാദം'. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽ.എൽ.പി എന്നിവരുടെ ബാനറിൽ നിർമ്മിച്ച് ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്. സംവിധായകന്‍റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാർ ആലപിച്ചിരിക്കുന്നു. എഡിറ്റർ: ഗോപീകൃഷ്ണൻ.ആർ, പി. ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com