
ഐശ്വര്യ ലക്ഷ്മി
സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതായി നടി ഐശ്വര്യ ലക്ഷ്മി. പിന്തുണയാവുമെന്ന് കരുതിയ കാര്യങ്ങൾ തന്നെ മാറ്റാൻ ശ്രമിക്കുകയാണെന്നും തന്‍റെ മൗലിക ചിന്തകളെ ഇത് ഇല്ലാതാക്കുന്നുവെന്നും നടി പ്രതികരിച്ചു.
തന്‍റെ ചെറിയ സന്തോഷങ്ങളെ വരെ സോഷ്യൽ മീഡിയ വളരെ മോശമായി ബാധിച്ചു. ഇൻസ്റ്റഗ്രാമിലില്ലെങ്കിൽ മനസിലില്ലെന്ന ഇക്കാലത്ത് ഞാൻ ഇവിടെ റിസ്ക് എടുക്കുകയാണെന്നും നടി കുറിച്ചു. നീണ്ട ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സോഷ്യൽ മീഡിയ ഉപേഷിക്കുന്നതായി അറിയിച്ചത്.
പോസ്റ്റിന്‍റെ വിവർത്തനം...
ഏറ്റവും കൂടുതൽ കാലം ഈ രംഗത്ത് എന്നെ നിലനിൽത്താൻ സമൂഹിക മാധ്യമങ്ങൾ അത്യാവശ്യമാണെന്ന ആശയം ഞാൻ പിന്തുടർന്നിരുന്നു. ഞാൻ ഉൾപ്പെട്ടിരിക്കുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം അനുസരിച്ച് കാലത്തിനനുസരിച്ച് നീങ്ങേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി.
എങ്ങനെയോ, എന്‍റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുമെന്ന് കരുതിയിരുന്ന ഒരു കാര്യം, എന്നെ അതിനനുസരിച്ച് മാറാൻ പ്രേരിപ്പിച്ചു. എന്‍റെ ജോലിയിൽ നിന്നും ഗവേഷണത്തിൽ നിന്നും അത് എന്നെ വിജയകരമായി പിന്തിരിയിപ്പിച്ചു. അത് എന്‍റെ എല്ലാ യഥാർത്ഥ ചിന്തകളെയും എന്നിൽ നിന്ന് എടുത്തുകളഞ്ഞു, എന്‍റെ പദാവലിയെയും ഭാഷയെയും ബാധിച്ചു, മറ്റ് എല്ലാ ലളിതമായ ആനന്ദങ്ങളെയും ഇല്ലാതാക്കി.
എല്ലാവരും പിന്തുടരുന്ന ഒരു സാധാരണ അച്ചിൽ നിന്ന് നിർമിച്ചതാക്കാനും സൂപ്പർനെറ്റിന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്കും മോഹങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനും ഞാൻ വിസമ്മതിച്ചു. ഒരു സ്ത്രീ എന്ന നിലയിലുള്ള പാകപ്പെടുത്തലുകളെയും നിയന്ത്രണത്തെയും കുറിച്ച് ബോധവതിയാവാൻ പോലും എനിക്ക് എന്നെത്തന്നെ വളരെയധികം പരിശീലിപ്പിക്കേണ്ടി വന്നു, അതിനെ ചെറുക്കാൻ കൂടുതൽ കഠിനമായി പരിശീലിപ്പിക്കേണ്ടിവന്നു.
കുറച്ചു കാലങ്ങൾക്ക് ശേഷം എനിക്കുണ്ടായ മൗലിക ചിന്തയാണിത്.
മറക്കപ്പെടാൻ ഞാൻ ഇവിടെ റിസ്ക് എടുക്കുകയാണ്, ഇന്നത്തെ കാലത്ത്, ഗ്രാമിൽ ഇല്ലെങ്കിൽ മനസിലില്ലെന്നല്ലെ,.
അപ്പോൾ ഇതാ ഞാൻ എന്ന കലാകാരിക്കും എന്നിലെ ചെറിയ പെൺകുട്ടിക്കും വേണ്ടി ശരിയായ കാര്യം ചെയ്യുന്നു - അവളെ അവളുടെ തനിമയോടെ നിലനിർത്തുകയും പൂർണമായും ഇന്‍റർനെറ്റ് ഉപേക്ഷിക്കാനും ഒരുങ്ങുന്നു.
ജീവിതത്തിൽ കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ഞാൻ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ നല്ല സിനിമകൾ ചെയ്താൻ നിങ്ങൾ എന്നെ സ്നേഹിക്കൂ.
നിങ്ങളുടെ സ്വന്തം, ഐശ്വര്യ ലക്ഷ്മി."