

"കുളിക്കാൻ കയറിയപ്പോൾ ഓടിപ്പോന്നതാണോ?"; വൈറലായി ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ലുക്ക്, വിഡിയോ
മലയാളത്തിലൂടെ എത്തി തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടുകയാണ് ഐശ്വര്യയുടെ പുത്തൻ ലുക്ക്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ താരം ധരിച്ച വേഷമാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.
മഞ്ഞ നിറത്തിലുള്ള ലോൾഡർലസ് ടോപ്പും ജീൻസുമായിരുന്നു വേഷം. താരത്തിന്‍റെ ടോപ്പാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. മുടി ബൺ കെട്ടി വളരെ സിംപിൾ ലുക്കിലാണ് താരം എത്തിയത്. കമ്മലോ മാലയോ താരം അണിഞ്ഞിരുന്നത്. പൂർണമായും വസ്ത്രത്തിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് താരം ലുക്ക് തെരഞ്ഞെടുത്തത്. എന്തായാലും ഇപ്പോൾ വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ് താരത്തിന്‍റെ വേഷം.
ഒരു ഉദ്ഘാടനത്തിന് ധരിക്കാൻ പറ്റിയ വേഷമാണോ ഇത് എന്നാണ് അവരുടെ ചോദ്യം. ഈ വേഷത്തിൽ ഐശ്വര്യയെ കാണാൻ ഭംഗിയില്ലെന്ന് പറയുന്നവരുമുണ്ട്. ‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്വകാര്യതയെയും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന വാദവുമായി ഐശ്വര്യയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തുന്നുണ്ട്.