
ഐശ്വര്യ റായ്
മുംബൈ: തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമനടപടിയുമായി നടി ഐശ്വര്യ റായ്. ഡൽഹി ഹൈക്കോടതിയിലാണ് ഐശ്വര്യ ഹർജി സമർപ്പിച്ചത്. പരസ്യങ്ങളിൽ തന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കേസിൽ വിശദമായ വാദം കേൾക്കാനായി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി. കാലതാമസം നേരിടുന്നതിനാൽ ഇടക്കാല ഉത്തരവിറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവി ഉടൻ ഇറങ്ങും.
വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഐശ്വര്യ റായ് ഹർജിയിൽ ആവശ്യപ്പെടുന്നു. അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദങ്ങളുമടക്കം വാണിജ്യആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഐശ്വര്യ ആവശ്യപ്പെടുന്നു.