അതീവ സുന്ദരിയായി ആരാധ്യ, കസിൻസിനൊപ്പം ദീപാവലി ആഘോഷിച്ച് താരപുത്രി

ശ്വേത ബച്ചന്‍റെ മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവർക്കൊപ്പമുള്ള ദിപാവലി ആഘോഷത്തിൽ നിന്നുള്ളതാണ് ചിത്രം
aishwarya rai's daughter aradhya celebrate diwali with cousins

അഗസ്ത്യയ്ക്കൊപ്പം ആരാധ്യ, ഐശ്വര്യ റായ്ക്കൊപ്പം ആരാധ്യ

Updated on: 

ബോളിവുഡിലെ സൂപ്പർതാര ജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ മകൾ ആരാധ്യ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് ആരാധ്യയുടെ പുതിയ ചിത്രമാണ്. കസിൻസിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

അഭിഷേക് ബച്ചന്‍റെ സഹോദരി ശ്വേത ബച്ചന്‍റെ മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവർക്കൊപ്പമുള്ള ദിപാവലി ആഘോഷത്തിൽ നിന്നുള്ളതാണ് ചിത്രം. അഗസ്ത്യയ്ക്കൊപ്പം നിൽക്കുന്ന ആരാധ്യയുടെ ചിത്രം നവ്യയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്‍റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള സന്തോഷകരമായ ദീപാവലി എന്ന അടിക്കുറിപ്പിലാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചത്. അഭിഷേക് ബച്ചനും ശ്വേത ബച്ചനും പൂത്തിരി കത്തിക്കുന്നതും ചിത്രത്തിലുണ്ട്.

വെള്ള വസ്ത്രം ധരിച്ച് അതിമനോഹരിയായാണ് ചിത്രത്തിൽ ആരാധ്യയെ കാണുന്നത്. അമ്മയെ പോലെ അതിമനോഹരിയാണ് എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്‍റുകൾ. കസിൻസിനൊപ്പം ആരാധ്യയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കമന്‍റ് ചെയ്യുന്നവരുണ്ട്.