തിയെറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം; അജയ് ദേവ്ഗണിന്‍റെ ദൃശ‍്യം 3 എത്ര കളക്ഷൻ നേടി?

16,075 ഷോകളിൽ നിന്നായി ചൊവ്വാഴ്ച ചിത്രം 19 കോടി രൂപ നെറ്റ് കളക്ഷൻ സ്വന്തമാക്കിയിരുന്നു
ajay devgan drishyam 3 box office collection out

അജയ് ദേവ്ഗൺ

Updated on: 

അഭിഷേക് പഥകിന്‍റെ സംവിധാനത്തിൽ അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് ദൃശ‍്യം 3 കൺക്ലൂഷൻ. ഒക്റ്റോബർ 2ന് തിയെറ്ററിലെത്തിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിയെറ്ററിലെത്തി 5 ദിവസം കൊണ്ട് ഇന്ത‍്യയിൽ നിന്നും 200 കോടിയിലേറെയും ആഗോള തലത്തിൽ 341.30 കോടിയും ചിത്രം നേടിയെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.

16,075 ഷോകളിൽ നിന്നായി ചൊവ്വാഴ്ച ചിത്രം 19 കോടി രൂപ നെറ്റ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. അതിവേഗത്തിൽ 200 കോടി ബോക്സ് ഓഫിസ് കളക്ഷൻ‌ നേടുന്ന അജയ് ദേവ്ഗൺ ചിത്രം കൂടിയാണ് ദൃശ‍്യം 3.

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ചിത്രം. സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ തബു, ഐജി മീര ദേഷ്മുഖ്, ശ്രിയ ഷരൺ, മൃണാൾ ജാദവ്, പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത്ത് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com