
മുംബൈ: ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ ജ്യോതികയ്ക്കും മാധവനുമൊപ്പം ബോളിവുഡ് താരം അജയ് ദേവ്ഗൺ ഒരുമിക്കുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ അടുത്ത വർഷം മാർച്ച് 8ന് തിയെറ്ററുകളിലെത്തും.
സൂപ്പർ 30, ക്വീൻ, ഗുഡ് നൈറ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാന ചെയ്ത വികാസ് ബാഹ്ൾ സംവിധാനം ചെയ്യുന്ന ചിത്രത്തിനിതു വരെ പേരു നിശ്ചയിച്ചിട്ടില്ല. ദേവ്ഗൺ പ്രൊഡക്ഷൻ ബാനറാണ് ഇക്കാര്യം എക്സിലൂടെ പുറത്തു വിട്ടത്. 25 വർഷത്തിനു ശേഷമാണ് ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന (1997) ആണ് ജ്യോതിക ആദ്യമായും അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം.