'ഗില്ലി'യെ വെട്ടി; ബോക്സ് ഓഫിസിൽ തരംഗമായി അജിത് ചിത്രം

റീ റിലീസിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടവും ഇനി മങ്കാത്തയ്ക്ക് സ്വന്തം
ajith kumar mankatha film surpasses vijay gilli re release first day collection

അജിത്, വിജയ്, തൃഷ

Updated on

തമിഴ് നടൻ അജിത്തിന്‍റെ പണം വാരി ചിത്രങ്ങളിലൊന്നായ മങ്കാത്ത വീണ്ടും തിയെറ്ററിലെത്തിയിരിക്കുകയാണ്. ആദ‍്യ ദിനം തന്നെ വിജയ്‌യുടെ ഗില്ലി എന്ന ചിത്രത്തെ പിന്നിലാക്കി മങ്കാത്ത റെക്കോഡിട്ടു. 3.75 കോടി കളക്ഷനാണ് തമിഴ്നാട്ടിൽ നിന്ന് മാത്രമായി ചിത്രത്തിന് ആദ‍്യ ദിനം ലഭിച്ചത്. ഇന്ത‍്യയിൽ നിന്ന് 4.1 കോടിയും മങ്കാത്ത നേടി.

വിജയ്‌യുടെ ഗില്ലി ആദ‍്യ ദിനം 3.50 കോടിയും ഇന്ത‍്യയിൽ നിന്ന് 4 കോടിയുമായിരുന്നു നേടിയത്. ഇതോടെ റീ റിലീസിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടവും മങ്കാത്ത സ്വന്തമാക്കി.

2011ൽ പുറത്തിറങ്ങിയ മങ്കാത്ത ബോക്സ് ഓഫിസിൽ 74.25 കോടി രൂപയോളം കളക്ഷൻ നേടിയെന്നായിരുന്നു റിപ്പോർട്ടുകൾ. 24 കോടി രൂപയിൽ ഒരുങ്ങിയ ചിത്രത്തിന് വലിയ കളക്ഷൻ നേടാൻ സാധിച്ചു. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. അജിത്തിനു പുറമെ തൃഷ, വൈഭവ്, ആൻഡ്രിയ, അർജുൻ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com