അജു വർഗീസിന്‍റെ 'ആമോസ് അലക്സാണ്ടർ' - ആദ്യ വീഡിയോ ഗാനം

പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിനോ പോളാണ്.
Aju Varghese's 'Amos Alexander' - First Video Song

അജു വർഗീസിന്‍റെ 'ആമോസ് അലക്സാണ്ടർ' - ആദ്യ വീഡിയോ ഗാനം

Updated on

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.

കനിമൊഴിയേ എന്നോ

എന്നിൽ

നിറയഴകായ് വന്നു മെല്ലേ..?

ആരാരും കാണാതായുള്ളിൽ ആവോളം നീയിന്നില്ലേ?

എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിനോ പോളാണ്. വേറിട്ട ശബ്ദത്തിൽ മനോഹരമായ ഒരു ഗാനം സോഷ്യൽ മീഡിയായിൽ വലിയ പ്രതികരണം സൃഷ്ടിച്ചിരിക്കുന്നു. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അജു വർഗീസും പുതുമുഖം താരാ അമലാ ജോസഫുമാണ് ഈ വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജു വർഗീസിന്‍റെ ക്യൂട്ടായ ഒരു പ്രണയമാണ് ഗാനരംഗത്തിൽ അവതരിപ്പിക്കുന്നത്. അഭിനയ രംഗത്ത് ഇത്രയും കാലമായിട്ടും ഇത്തരത്തിൽ ഒരു പ്രണയ രംഗത്തിൽ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്.

ഒരു മീഡിയാ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ചിത്രത്തിൽ അഭിനയിക്കുന്നത്. അയാളുടെ പ്രൊഫഷനിടയിൽ കടന്നു വരുന്ന ഒരു പ്രണയം. ഈ പ്രണയത്തിന് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഉണ്ടാകുന്നിടത്താണ് ഈ ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിന് പ്രസക്തി വർധിക്കുന്നത്.

ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്സാണ്ടർ. ഈ കഥാപാത്രത്തിലൂടെ ജാഫർ ഇടുക്കിയുടെ ഗ്രാഫും ഏറെ ഉയർത്തുമെന്നതിൽ സംശയമില്ല.

കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല,എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. രചന - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ. സംഗീതം - മിനി ബോയ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com