തനിക്ക് എത്ര വോട്ട് കിട്ടുമെന്ന് പ്രവചിക്കാൻ അഖിൽ മാരാർ; കേരളത്തിലെ അമ്മമാരുടെ വോട്ടെല്ലാം നിനക്കെന്ന് ‌നെറ്റിസൺസ്!

"വോട്ടിന്‍റെ എണ്ണം കൃത്യമായി പ്രവചിക്കാനാവില്ല, ഒന്ന് പറയാം 100 ശതമാനം തോൽക്കും"
akhil marar assembly election troll

അഖിൽ മാരാർ

Updated on

തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വിവാദ പ്രസ്താവനകൾ നടത്തി വിവാദത്തിലാവുന്ന ആളാണ് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം കാത്തിരിക്കുകയാണ് അഖിൽ. മേയ് 4ന് വോട്ടെണ്ണൻ നടക്കാനിരിക്കെ അഖിൽ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. തനിക്ക് എത്ര വോട്ട് ലഭിക്കുമെന്ന് പ്രവചിക്കാനും കറക്റ്റ് ഉത്തരം പറയുന്നവർക്ക് സമ്മാനമുണ്ടെന്നും ആണ് അഖിലിന്‍റെ വാഗ്ദാനം.

"എത്ര വോട്ട് എനിക്ക് ലഭിക്കാം..കറക്റ്റ് ആയി പറയുന്നവരിൽ ഒരാൾക്ക് എന്‍റെ വക ഒരു ഉഗ്രൻ സമ്മാനം. NB : നിങ്ങളുടെ ചിന്തകൾ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാൻ കമന്‍റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ.. ഒരാൾക്ക് ഒരു കമന്‍റ് മാത്രം", എന്നായിരുന്നു അഖിലിന്‍റെ കുറിപ്പ്.

പിന്നാലെ ട്രോളൻ‌ കമന്‍റുകളാണെത്തിയത്. തോക്കുന്നവരുടെ നിരയിൽ ഒന്നാമതെത്തുമെന്ന് പലരും പ്രവചിച്ചു. "വോട്ടിന്‍റെ എണ്ണം കൃത്യമായി പ്രവചിക്കാനാവില്ല, ഒന്ന് പറയാം 100 ശതമാനം തോൽക്കും", "കേരളത്തിലെ അമ്മമാരുടെ വോട്ടുകളെല്ലാം നിനക്കായിരിക്കും. കാരണം അമ്മാതിരി പുകയ്ത്തലല്ലായിരുന്നോ", "തൃക്കാക്കരയിൽ എത്ര മണ്ടന്മാരുണ്ടെന്ന് മേയ് 4 ന് അറിയാം" എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com