ആ ഹിറ്റ് കോമ്പോ വീണ്ടും; പുതിയ പ്രിയദർശൻ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

അക്ഷയ് കുമാറിനൊപ്പം വീണ്ടും പുതിയ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യാൻ തയാറെടുക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ
akshay kumar priyadarshan hit combo is back; Title of film out

അക്ഷയ് കുമാർ, പ്രിയദർശൻ

Updated on

മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിനു പുറമെ ബോളിവുഡിലും തമിഴിലും തെലുങ്കിലും അദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ അക്ഷയ് കുമാറിനൊപ്പം വീണ്ടും പുതിയ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യാൻ തയാറെടുക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വിക്കഡ് സണ്ണിയെന്നാണ് ചിത്രത്തിന് ടൈറ്റിൽ പേര് നൽകിയിരിക്കുന്നതെന്നും കോമഡി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും ഇതെന്നുമാണ് സൂചന. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രിയദർശനും രോഹൻ ശങ്കറും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ഒൻപതാം ചിത്രമായിരിക്കും ഇത്. ഭൂത് ബംഗ്ലയാണ് പ്രിയദർശൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

logo
Metro Vaartha
www.metrovaartha.com