ഇത് പൊളിക്കും !! ഖാലിദ് റഹ്മാന്‍- നസ്ലെൻ ചിത്രം 'ആലപ്പുഴ ജിംഖാന' ട്രെയിലർ എത്തി | Video

ചിത്രത്തിനു വേണ്ടി താരങ്ങൾ നടത്തിയ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
alappuzha gymkhana trailer out now watch

ഇത് പൊളിക്കും !! ഖാലിദ് റഹ്മാന്‍- നസ്ലെൻ ചിത്രം 'ആലപ്പുഴ ജിംഖാന' ട്രെയിലർ എത്തി | Video

Updated on

ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രം 'ആലപ്പുഴ ജിംഖാന'യുടെ ട്രെയിലർ എത്തി. ബ്ലോക്ക് ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം അതേ ടീമിനൊപ്പം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസ് ആയി ഏപ്രിലില്‍ ആണ് തിയറ്ററുകളിലെത്തുക. ചിത്രത്തിൽ നസ്ലന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളൾ അവതരിപ്പിക്കുന്നു.

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്‍റെര്‍റ്റൈനെര്‍ സിനിമയാണ് ആലപ്പുഴ ജിംഖാന. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് താരങ്ങൾ എത്തുന്നത്. ചിത്രത്തിനു വേണ്ടി നായകന്മാരായ നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ തുടങ്ങിയവർ നടത്തിയ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

'എവരിഡേ' എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം ആടുത്തിടെയാണ് റിലീസായത്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്‍റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത് . പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിൽ രതീഷ് രവിയാണ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com