'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി, പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

ഗിരീഷും നസ്ലിനും നല്ല ബന്ധത്തിലായിരുന്നു
alleppy ashraf about premalu 2 and naslen

നസ്ലിനും ഗിരിഷ് എ.ഡി.യും

Updated on

സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ കേട്ടത്. എന്നാൽ പിന്നീട് ചിത്രം ഉപേക്ഷിച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. ബെത്‌ലഹേം കുടുംബയൂണിറ്റ് ഹിറ്റായതിനു പിന്നാലെ സംവിധായകൻ ഗിരീഷ് എ.ഡി.യും നസ്ലിനും തമ്മിൽ തെറ്റി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. പ്രേമലു 2ന്‍റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെടാത്തതാണ് നസ്ലിൻ പിൻമാറാനുള്ള കാരണം എന്നായിരുന്നു വാർത്തകൾ. എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ നസ്ലിൻ വലിയ പ്രതിഫലം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നത്.

യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ആലപ്പി അഷ്റഫിന്‍റെ പ്രതികരണം. ഗിരീഷും നസ്ലിനും നല്ല ബന്ധത്തിലായിരുന്നു എന്നാണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്. പ്രേമലു 2 ഉപേക്ഷിച്ചത് ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് എന്ന പ്രചരണം തള്ളിയ അദ്ദേഹം അണിയ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉദ്ദരിച്ചാണ് വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിനായി താരം ആവശ്യപ്പെട്ട തുക കേട്ട് നിർമാതാക്കളും സംവിധായകനും അമ്പരന്നുപോയി എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

പ്രേമലുവിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഗിരീഷ് എ.ഡി.യ്ക്ക് വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ടായിരുന്നു. കളക്ഷനിൽ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടും എന്നുള്ള വിശ്വാസവും സംവിധായകൻ പ്രകടിപ്പിച്ചിരുന്നു. സംവിധായകനും നസ്ലിനും തമ്മിൽ വ്യക്തിപരമായ പിണക്കങ്ങളോ വൈരാഗ്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. തന്നെയുമല്ല ഇവർ തമ്മിൽ മാനസികമായി വലിയ അടുപ്പവുമുണ്ടായിരുന്നു. ഗിരീഷിന്‍റെ സ്ക്രിപ്റ്റിനെ നസ്ലിൻ കുറ്റപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ അഭിനയിക്കാനും നസ്ലിൻ തയാറായിരുന്നു. എന്നാൽ അതിനായി നസ്ലിൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നുപോയി.- എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

നടീനടന്മാർ അവരെ കൈപിടിച്ചു കയറ്റിയ കമ്പനികളോട് പ്രതിഫലത്തിന്‍റെ കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവിടെ പ്രേമലുവിന്‍റെ രണ്ടാം ഭാഗത്തിലേക്ക് നസ്ലിൻ അവിഭാജ്യ ഘടകമാണെന്നുള്ള ബോധ്യമായിരിക്കാം വൻതുക പ്രതിഫലമായി ചോദിക്കാനുള്ള കാരണം. അതുകൊണ്ടാകണം സംവിധായകൻ പറഞ്ഞത്. ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ എന്ന്. ഈ പ്രതിഫല തർക്കത്തേക്കുറിച്ചുള്ള വിവരം ഞാൻ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധമുള്ള ചിലരിൽ നിന്നാണ്. ഇത് സത്യമാണെങ്കിൽ ഒരു കലാകാരൻ എന്ന നിലയിൽ നസ്ലിന് ഉയരങ്ങൾ താണ്ടാൻ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ? - ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com