പ്രതിഫലത്തിൽ ഞെട്ടിച്ച് അല്ലു | Video

പുഷ്പ 2 വിന്‍റെ ഗംഭീര വിജയത്തിന് ശേഷം തന്‍റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍. തെരി, മെര്‍സല്‍, ജവാന്‍ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ സിനിമയില്‍ അല്ലു അര്‍ജുന്‍റെ പ്രതിഫലം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 175 കോടി പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ സിനിമയുടെ ലാഭത്തില്‍ നിന്നും 15% നിര്‍മാതാക്കള്‍ താരത്തിന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ അടുത്ത കാലത്തായി ഒരു നടന്‍ ഒപ്പിട്ട ഏറ്റവും വലിയ ഫ്രണ്ട്-എന്‍ഡ് ഡീലാണിത്. 2025 ഓഗസ്റ്റ് മുതല്‍ ആറ്റ്‌ലിക്കും സണ്‍ പിക്‌ചേഴ്‌സിനും അല്ലു ബള്‍ക്ക് ഡേറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com