ഇൻസ്റ്റയുടെ ഇൻസ്റ്റ പേജിലും അല്ലു അർജുൻ; പുഷ്പ 2 ലൊക്കേഷൻ റീൽ

തന്‍റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്‍റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുകയാണ് താരം ഈ റീലിലൂടെ

ഇൻസ്റ്റഗ്രാമിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ റീലില്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. തന്‍റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്‍റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുകയാണ് താരം ഈ റീലിലൂടെ.

കഴിഞ്ഞ ദിവസം പുഷ്പ-ദ റൈസിലെ പുഷ്പരാജ് എന്ന കഥാപാത്രം മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു. ഇതോടെ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെയാകെ സംസാരവിഷയമായിക്കഴിഞ്ഞു. അമാനുഷികപരിവേഷമുള്ള മാസ് കഥാപാത്രങ്ങളെ സൂപ്പര്‍ ഹിറ്റ്‌ കൊമേര്‍ഷ്യല്‍ ചിത്രങ്ങളില്‍ അവതരിപ്പിച്ചതിനു പേരുകേട്ട നടൻ ഇപ്പോള്‍ ദേശീയ അവാര്‍ഡിലൂടെ പ്രേക്ഷകരെയും സിനിമാലോകത്തെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടായ @instagram-ലും അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു.

Allu Arjun
അദ്ഭുതമായി അല്ലു അർജുൻ; മത്സരിക്കാനുണ്ടായിരുന്നത് ദക്ഷിണേന്ത്യൻ നടൻമാർ മാത്രം

തന്‍റെ വീട്ടിലേക്കും, ഓഫീസിലേക്കും, സഞ്ചരിക്കുന്ന കാറിലേക്കുപോലും പ്രേക്ഷകര്‍ക്ക് എത്തിനോക്കാനുള്ള അവസരമാണ് താരം ഒരുക്കിയിരിക്കുന്നത്. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന്‍ സുകുമാര്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പതിന്മടങ്ങ്‌ വർധിച്ചിരുന്നു. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com