
ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാനില്‍ അല്ലു അര്‍ജുനും അഭിനയിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. അതിഥിതാരമായി ചിത്രത്തില്‍ അഭിനയിക്കാന്‍ ജവാന്‍റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്നാണു വാര്‍ത്തകള്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി എന്നിവരും അഭിനയിക്കുന്നുണ്ട്. ജവാന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതിഥി താരമാണെങ്കിലും അതിപ്രധാനമായ വേഷത്തിലേക്കാണ് അല്ലുവിനെ ക്ഷണിച്ചിരിക്കുന്നത്. സമ്മതിക്കുകയാണെങ്കില്‍ അല്ലു അര്‍ജുന്‍റെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കുമിത്. പ്രധാനപ്പെട്ട വേഷത്തിലേക്കൊരു മുന്‍നിര നായകനെ തന്നെ വേണമെന്ന് സംവിധായകനു നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അല്ലുവിന്‍റെ തീരുമാനം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തെ, ഇളയ ദളപതി വിജയ് ജവാനില്‍ അഭിനയിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈയില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം ഷാരൂഖ് ട്വീറ്റ് ചെയ്തതോടെയാണ് ഈ വാര്‍ത്ത പരന്നത്. ഈ വര്‍ഷം ജൂണിലാണു ജവാന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.