

അല്ലു സിരിഷ് വിവാഹിതനാകുന്നു, വധു നയനിക
ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലുഅർജുന്‍റെ സഹോദരനും നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. നയനികയാണ് വധു. ശനിയാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. വിവാഹനിശ്ചയചിത്രങ്ങൾ അല്ലു സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. നയനികയുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നു സിരിഷ്.
ചിരഞ്ജീവിയും കുടുംബവും രാം ചരണും ഉപാസനയും വരുൺ തേജും ലാവണ്യയും ചടങ്ങിൽ പങ്കെടുത്തു. മുത്തച്ഛനും നടനുമായ അല്ലു രാമലിംഗയ്യ ഗരുവിന്‍റെ ജന്മവാർഷിക ദിനമായ ഒക്റ്റോബർ ഒന്നിന് വിവാഹ നിശ്ചയ തീയതി അല്ലു സിരിഷ് പുറത്തു വിട്ടിരുന്നു.