അന്യഗ്രഹ ജീവിയായി അൽത്താഫ്; ട്രെൻഡിങ്ങായി പ്ലൂട്ടോയിലെ 'യുഎഫ്ഒ മോഡ്'|Video

വരികൾ എഴുതിയിരിക്കുന്നത് ജനപ്രിയ ഗാനരചയിതാവ് ശബരീഷ് വർമ്മയാണ്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'പ്ലൂട്ടോ' യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. "യുഎഫ്ഒ മോഡ്" എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ വൻ തരംഗമായി മാറിയ 'വാഴ 2'എന്ന ചിത്രത്തിലെ, പ്രേക്ഷകർ നെഞ്ചിലേറ്റിയ മനംകവർന്ന "തൂക്കി ചുവന്ന കരങ്ങളോടെ..." എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ അർക്കാഡോ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ഗാനമാണിത്. യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് "യുഎഫ്ഒ മോഡ്" ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ജനപ്രിയ ഗാനരചയിതാവ് ശബരീഷ് വർമ്മയാണ്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്.

അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്, അർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആദിത്യൻ ചന്ദ്രശേഖർ ആണ് സംവിധായകൻ.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്.പി.ആർ.ഒ : അപർണ ഗിരീഷ്.

സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും. ഓർക്കിഡ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com