അപ്പാനി ശരത് , അനാര്‍ക്കലി മരക്കാർ ഒന്നിക്കുന്ന 'അമല'; ആദ്യ വിഡിയോ ഗാനം പുറത്ത്
അനാര്‍ക്കലി മരക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ അമലയിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണൻ്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. താനേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍.
നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിൻ്റെയും ടോമ്മൻ എന്‍റര്‍ടെയ്ൻമെൻസിന്‍റെയും ബാനറില്‍ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിര്‍മിക്കുന്നത്.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലര്‍ ആണ്. അമല എന്ന കഥാപാത്രമായി ആണ് അനാര്‍ക്കലി മരിക്കാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ബേസില്‍ എന്ന കഥാപാത്രമായി ശരത് അപ്പാനിയും അലി അക്ബര്‍ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും എത്തുന്നു. രജിഷാ വിജയൻ, സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ് എന്നീ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് നൗഫല്‍ അബ്‌ദുള്ള, പശ്ചാത്തല സംഗീതം ലിജിൻ ബാമ്ബിനോ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണ്‍, സ്പെഷ്യല്‍ ട്രാക്ക് ശ്യാം മോഹൻ എം എം, കാലയ്, ആര്‍ട്ട് ഷാജി പട്ടണം, മേക്കപ്പ് ആര്‍ ജി വയനാടൻ, വസ്ത്രാലങ്കാരം മെല്‍വി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രിക് വാര്യര്‍, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയര്‍ കാര്‍ത്തി, മിക്സിങ് ജിജുമോന്‍ ടി ബ്രൂസ്, സ്റ്റില്‍സ് അര്‍ജുൻ കല്ലിങ്കല്‍, വിഷ്ണു, പ്രൊഡക്ഷൻ മാനേജര്‍ എ കെ ശിവൻ, പ്രോജക്‌ട് ഡിസൈനര്‍ ജോബില്‍ ഫ്രാൻസിസ് മൂലൻ, വരികള്‍ ഹരിനാരായണൻ ബി കെ, മനു മഞ്ജിത്, ക്രിയേറ്റീവ് തിങ്കിങ് ഫിലിംസ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്ക്യുറ പി ആര്‍ ഒ റിൻസി മുംതാസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ജൂണ്‍ 16 ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളില്‍ എത്തും.