
മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് (Amita Bachchan) സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ' (Project K) യുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കിൽ നിന്നും മുക്തമാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നതിനാൽ വിശ്രമിക്കണമെന്നാണ് ഡോക്‌ടറുടെ നിർദ്ദേശം. ബ്ലോഗിലൂടെയാണ് താരം ആരോഗ്യവിവരങ്ങൾ പങ്കുവെച്ചത്. താൻ ഇപ്പോൾ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.