83ാം വയസില്‍ ലാന്‍ഡ് റോവര്‍ ഓടിച്ച് അമിതാഭ് ബച്ചന്‍, വിഡിയോ വൈറല്‍

ഡിഫെന്‍ഡര്‍ ഒക്ടയാണ് ബിഗ് ബി ഓടിക്കുന്നത്
Amitabh Bachchan drives Land Rover Defender video viral

83ാം വയസില്‍ ലാന്‍ഡ് റോവര്‍ ഓടിച്ച് അമിതാഭ് ബച്ചന്‍, വിഡിയോ വൈറല്‍

Updated on

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ആഡംബര വാഹനങ്ങളുടെ വലിയ കളക്ഷന്‍ തന്നെയുണ്ട്. എന്നാല്‍ താരം ഈ വാഹനങ്ങള്‍ ഓടിച്ച് അധികം കാണാറില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ലാന്‍ഡ് റോവര്‍ ഓടിച്ചു പോകുന്ന അമിതാഭ് ബച്ചന്റെ വിഡിയോ ആണ്.

സാധാരണ എസ് യുവി അല്ല താരം ഓടിക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ഡിഫെന്‍ഡര്‍ ഒക്ടയാണ് ബിഗ് ബി ഓടിക്കുന്നത്. ഒക്ട വേരിയെന്റിലെ തന്നെ ഏറ്റവും പവര്‍ഫുള്‍ വാഹനമാണ് ഇത്. കൂടാതെ ഓഫ് റോഡ് യാത്രയ്ക്കായാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. യുവാക്കളേക്കാള്‍ ഊര്‍ജസ്വലനാണ് അമിതാഭ് ബച്ചന്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍. എന്നാല്‍ 83ാം വയസില്‍ ഇത്രയും പവര്‍ഫുള്ളായ വാഹനം ഓടിക്കുന്ന് ശ്രദ്ധിക്കണമെന്നും പറയുന്നവരുണ്ട്.

2025ലാണ് ഡിഫെന്‍ഡര്‍ ഒക്ട ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 2.59 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമാണ് ഇത്. ബിഗ് ബിയ്ക്ക് കൂടാതെ സുനില്‍ ഷെട്ടി, അര്‍ജുന്‍ കപൂര്‍, അനില്‍ കപൂര്‍, സഞ്ജയ് ദത്ത്, സോനം ബജ്വ എന്നിവര്‍ക്കും ഈ വാഹനമുണ്ട്.

logo
Metro Vaartha
www.metrovaartha.com