വേദിയിൽ 'ആരാധ്യ'; കാണികളായി ഐശ്വര്യയും അഭിഷേകും, അഭിമാനമെന്ന് ബച്ചൻ| Video

സ്കൂൾ വാർഷികാഘോഷ പരിപാടിയിലാണ് ആരാധ്യ ആദ്യമായി അഭിനയിക്കുന്ന നാടകം അരങ്ങേറിയത്.
വേദിയിൽ 'ആരാധ്യ'; കാണികളായി ഐശ്വര്യയും അഭിഷേകും, അഭിമാനമെന്ന് ബച്ചൻ| Video
Updated on

മുംബൈ: ഐശ്വര്യ റായുടെ ആരാധകർക്ക് അത്ര തന്നെ പ്രിയപ്പെട്ടവളാണ് ഐശ്വര്യയുടെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ ബച്ചനും. ബച്ചൻ കുടുംബത്തിലെ ചെറുമകൾ അഭിനയത്തിലേക്ക് ചുവടു വച്ചതിന്‍റെ സന്തോഷത്തിലാണിപ്പോൾ ആരാധകർ. സ്കൂൾ വാർഷികാഘോഷ പരിപാടിയിലാണ് ആരാധ്യ ആദ്യമായി അഭിനയിക്കുന്ന നാടകം അരങ്ങേറിയത്. അമ്മ ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, മുത്തച്ഛൻ അമിതാബ് ബച്ചൻ ബച്ചൻ കുടുംബത്തിലെ ചെറുമകൻ അഗസ്ത്യ നന്ദ എന്നിവർ സ്കൂളിൽ ആരാധ്യയുടെ പ്രകടനം കാണാനായി നേരിട്ടെത്തിയിരുന്നു. ആരാധ്യ വേദിയിലെത്തിയ നിമിഷം മുതൽ സ്വന്തം ഫോണിൽ മകളുടെ പ്രകടനം പകർത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഐശ്വര്യ റായ്. ധീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്കൂളിലെ വിദ്യാർഥിയാണ് ആരാധ്യ. ഈവിൽ ലൈക് മി എന്ന നാടകത്തിലാണ് നെഗറ്റീവ് കഥാപാത്രമായി12കാരിയായ ആരാധ്യ ഗംഭീര പ്രകടനം കാഴ്ച വച്ചത്. ഇതു വരെ കാണാത്ത പുതിയ ഹെയർ സ്റ്റൈലിലാണ് ആരാധ്യ നാടകത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടകത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.

ഞങ്ങൾക്കെല്ലാവർക്കും ആഹ്ലാദത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷമെന്നാണ് നാടകത്തിനു ശേഷം അമിതാബ് ബച്ചൻ സ്വന്തം ബ്ലോഗിൽ കുറിച്ചത്.

ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മകളുടെ പ്രകടനം കാണുന്നതിനായി ഇരുവരും ഒരുമിച്ചെത്തിയത്. പൊതു പരിപാടികളിൽ നെറ്റി മറച്ചു കൊണ്ടുള്ള ഹെയർ സ്റ്റൈലിൽ മാത്രമേ ആരാധ്യ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ആരാധ്യയുടെ നെറ്റിയിൽ വൈകല്യമുണ്ട് എന്ന മട്ടിലുള്ള ഗോസിപ്പുകൾ വരെ പടർന്നു പിടിച്ചിരുന്നു. അതിനിടെയാണ് ആരാധ്യ ആദ്യമായി ഹെയർ സ്റ്റൈൽ മാറ്റി വേദിയിലെത്തിയത്. ഷാരൂഖ് ഖാൻ, കരൺ ജോഹർ, കരീന കപൂർ, ഷാഹിദ് കപൂർ, മിറാ കപൂർ എന്നിവരും ആരാധ്യയുടെ പ്രകടനം കാണാനായി എത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com