'അമ്മ'യിൽ വോട്ടെടുപ്പ് അവസാനിച്ചു; ഫലപ്രഖ്യാപനം 4 മണിക്ക്

പോളിങ് ശതമാനത്തില്‍ വലിയ ഇടിവ്
amma election swetha menon devan

'അമ്മ'യിൽ വോട്ടെടുപ്പ് അവസാനിച്ചു; ഫലപ്രഖ്യാപനം വൈകീട്ട് 4 മണിക്ക്

Updated on

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വോട്ടെടുപ്പ് അവസാനിച്ചു. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 298 പേരാണ് വോട്ട് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലം വൈകീട്ട് 4 മണിയോടെ വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിക്കും

ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്. എന്നാൽ ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചു.

കഴിഞ്ഞ തവണ 357 പേരായിരുന്നു വോട്ട് ചെയ്തത്. 70% ആയിരുന്നു പോളിങ്. എന്നാൽ‌ ഇത്തവണ കടുത്ത മത്സരം നടന്നിട്ടും ആകെ 58% ആണ് ഇത്തവണത്തെ പോളിങ്. 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിക്കുന്നത്. ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com