
Actor Jagadish
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നു നടൻ ജഗദീഷ് പിന്മാറിയേക്കുമെന്ന് വിവരം. ഇതു സംബന്ധിച്ച് മമ്മൂട്ടിയും മോഹൻലാലും ജഗദീഷുമായി സംസാരിക്കുന്നതായും ഉടൻ തീരുമാനമുണ്ടായേക്കുമെന്നുമാണ് സൂചന. അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത വരണമെന്ന് ജഗദീഷും പ്രതികരിച്ചതായി വിവരമുണ്ട്.
ആറു പേരാണ് അമ്മ അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ജഗദീഷ് എന്നിവരാണിവർ.
നിലവിൽ ജഗദീഷിനാണ് അധ്യക്ഷസ്ഥാനത്തേക്കെത്താൻ കൂടുതൽ സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. ജഗദീഷ് പിന്മാറിയാൽ ശ്വേത മേനോൻ അധ്യക്ഷയാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
അതേസമയം, ജഗദീഷിനു പൊതുസമൂഹത്തിലുള്ള അംഗീകാരം അമ്മ സംഘടനയ്ക്കുള്ളിൽ ഇല്ലെന്ന് നടി മാല പാർവതി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.