ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകില്ലെന്ന് അമ്മ; പ്രശ്നപരിഹാരം വൈകും

ഇതര സിനിമാ സംഘടനകളുടെ എൻഒസി ലഭിച്ചതിനു ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകില്ലെന്ന് അമ്മ; പ്രശ്നപരിഹാരം വൈകും

കൊച്ചി: നടൻ ശ്രീകാന്ത് ഭാസിക്ക് അംഗത്വം നൽകില്ലെന്ന് അമ്മ സംഘടന. ഇതര സിനിമാ സംഘടനകളുടെ എൻഒസി ലഭിച്ചതിനു ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചില സിനിമാ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം അമ്മയിൽ അംഗത്വത്തിനായി അപേക്ഷ നൽകിയത്.

സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ശ്രീനാഥ് ഭാസി നിരന്തരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് പ്രഖ്യാപിച്ചത്. ഷെയ്ൻ നിഗമിനെതിരേയും നിർമാതാക്കൾ സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അമ്മ സംഘടന ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com