'രാമായണ'യിൽ പാടി അമൃത സുരേഷ്, വരികൾ വിനായക് ശശികുമാർ|Video

പെദ്ദി, തഗ് ലൈഫ് എന്നീ സിനിമകളിൽ റഹ്മാനൊപ്പം അമൃത വർക് ചെയ്തിട്ടുണ്ട്.
Amrutha Suresh sings for 'Ramayana'; lyrics by Vinayak Sasikumar | Video

അമൃത സുരേഷ് എ.ആർ. റഹ്മാനൊപ്പം

Updated on: 

ബിഗ് ബജറ്റ് ചിത്രം രാമായണയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഗായിക അമൃത സുരേഷ്. രൺബീർ കപൂർ രാമനും സായ് പല്ലവി സീതയും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. മനം പോലെ എന്നു തുടങ്ങുന്ന മലയാളം ഗാനമാണ് യൂട്യൂബിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

വിനായക് ശശികുമാറിന്‍റെ വരികളാണ് അമൃത ആലപിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് ഈണം. പെദ്ദി, തഗ് ലൈഫ് എന്നീ സിനിമകളിൽ റഹ്മാനൊപ്പം അമൃത വർക് ചെയ്തിട്ടുണ്ട്.

രാമായൺ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ഘട്ടമായാണ് കരുതുന്നതെന്നും അമൃത പറയുന്നു.