5 പോസ്റ്ററുകൾ 5 താരങ്ങളിലൂടെ, വ്യത്യസ്തമായ പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല

സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്
anand sreebala poster
anand sreebala poster
Updated on

മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല '. അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്.

മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റീലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്റർ ലോഞ്ചിനാണ് സോഷ്യൽ മീഡിയ ഇന്ന് സാക്ഷ്യം വഹിച്ചത്.

ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളാണ് ഇന്ന് പുറത്തു വന്നത്, അഞ്ച് സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് ഈ പോസ്റ്ററുകൾ ലോഞ്ച് ചെയ്തത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ എന്നിവരുടെ പേജുകളിലൂടെയാണ് ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയ്ക്ക് മുന്നിലെത്തിയത്.

അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ ഒരേ സമയം ലോഞ്ച് ചെയ്തത് എന്ത് കൊണ്ടായിരിക്കും എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയ ലോകത്തുയരുകയാണ്.

സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്,സംഗീത, മനോജ് കെ യു,ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു,മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ നടി സംഗീത, ഏറെ നാളുകൾക്കു ശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട് .

രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻ - ഓൾഡ് മോങ്ക്സ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com