"ആലിയ ഭട്ട് സ്വാർഥ, അവസരങ്ങൾ ഇരന്നുവാങ്ങുന്നവൾ": പോസ്റ്റ് ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ, വിവാദം

ആലിയ യാമിയെ പ്രശംസിച്ചത് ധുരന്ദർ സിനിമയുടെ സംവിധായകന്‍റെ ഭാര്യയയാതുകൊണ്ടാണ് എന്നാണ് കുറിപ്പിൽ പറഞ്ഞത്
Ananya Panday like a post calling Alia Bhatt an 'opportunist'

"ആലിയ ഭട്ട് സ്വാർഥ, അവസരങ്ങൾ ഇരന്നുവാങ്ങുന്നവൾ": പോസ്റ്റ് ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ, വിവാദം

Updated on

നടി ആലിയ ഭട്ടിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിന് ലൈക്ക് അടിച്ച് അനന്യ പാണ്ഡെ. ആലിയ ഭട്ട് സ്വാർഥയാണെന്നും അവസരങ്ങൾ ഇരന്നു വാങ്ങുമെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് അനന്യ ലൈക്ക് ചെയ്തത്. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആലിയ ഭട്ട് ‘ഹഖ്’ എന്ന സിനിമയിലെ പ്രകടനത്തിന് യാമി ഗൗതത്തെ പ്രശംസിച്ച് ഇൻസ്റ്റഗ്രം സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ‘ക്വീൻ യാമീ, ഹഖിലെ പ്രധാന ആകർഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു, എക്കാലത്തെയും മികച്ച സ്ത്രീ കേന്ദ്രീകൃത പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഫോണിൽ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളുടെ ഫാനാണ്, ഞങ്ങളെ എന്റർറ്റെയ്ൻ ചെയ്യാനായി വരാനിരിക്കുന്ന നിങ്ങളുടെ എല്ലാ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു.’ എന്നാണ് ആലിയ കുറിച്ചത്. പിന്നാലെയാണ് അധിക്ഷേപ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആലിയ യാമിയെ പ്രശംസിച്ചത് ധുരന്ദർ സിനിമയുടെ സംവിധായകന്‍റെ ഭാര്യയയാതുകൊണ്ടാണ് എന്നാണ് കുറിപ്പിൽ പറഞ്ഞത്.

‘ആലിയ ഭട്ട് ഒരു അവസരവാദിയാണ്, ‘ബാഹുബലി’ക്ക് ശേഷം രാജമൗലിയോട് ‘ആർ ആർ ആർ’ ചോദിച്ചുവാങ്ങി. ‘പത്താന്’ ശേഷം ‘ആൽഫ’ ചോദിച്ച് വാങ്ങി, ‘കൽക്കി’ കണ്ട് രണ്ടാം ഭാഗത്തിൽ അവസരം ഇരന്ന് വാങ്ങി, ‘സ്ത്രീ 2’ കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നുകയറി, ഇപ്പോൾ ‘ധുരന്ദർ’ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു’. എന്നാണ് എക്സിൽ ഒരു പോസ്റ്റിൽ കുറിച്ചത്. പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത് അനന്യയുടെ ലൈക്ക് വന്നതിനു പിന്നാലെയാണ്.

ഇതോടെ ബോളിവുഡിലെ ഫേക്ക് ബന്ധങ്ങളെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തി. നേരിട്ട് കാണുമ്പോൾ ചിരിക്കുകയും പിന്നീട് തിരിഞ്ഞു നിന്ന് കുറ്റം പറയുന്നവരുമാണ് ബോളിവുഡിലുള്ളവർ എന്നായിരുന്നു ഒരാളുടെ കമന്‍റ്. അനന്യയ്ക്ക് ആലിയയോട് കുശുമ്പാണെന്നും അതാണ് നടിയെ അധിക്ഷേപിക്കുന്ന പോസ്റ്റിൽ ലൈക്ക് ചെയ്തതെന്നും പലരും ആരോപിച്ചു. എന്നാൽ അനന്യയുടെ ലൈക്ക് അറിയാതെ കൈതട്ടി വന്നതാകുമെന്നും എല്ലാവർക്കും ഇങ്ങനെ സംഭവിക്കാറില്ലേ എന്നാണ് അനന്യയുടെ ആരാധകർ ചോദിക്കുന്നത്. എന്നാൽ അനന്യയും ആലിയയും തമ്മിൽ പണ്ട് മുതൽ അത്ര രസത്തിൽ അല്ലെന്നാണ് പലരുടേയും കണ്ടെത്തൽ. വിഷയത്തിൽ ഇരുവരും പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com