"പേടിയുണ്ട് ഒപ്പം അഭിമാനവും, എന്‍റെ പങ്കാളി ഇനി സംവിധായകൻ"; സന്തോഷം പങ്കുവച്ച് അനാർക്കലി

അനാർക്കലിയുടെ പങ്കാളി അമീൻ ബാരിഫ് സംവിധായകനാവുന്നതിന്‍റെ സന്തോഷമാണ് നടി പങ്കുവെച്ചത്
anarkali marikar's post on boyfriends directorial debut

അനാർക്കലിയും അമീൻ ബാരിഫും

Updated on

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അമാർക്കലി മരിക്കാർ. ഗായിക എന്ന നിലയിലും താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്‍റെ പങ്കാളിയേക്കുറിച്ച് താരം പങ്കുവെച്ച സന്തോഷവാർത്തയാണ്. അനാർക്കലിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധായകനാവുന്നതിന്‍റെ സന്തോഷമാണ് നടി പങ്കുവെച്ചത്.

തമിഴ് വെബ് സീരീസായ കാക്കി സർക്കസിലൂടെയാണ് അമീൻ സംവിധായകന്‍റെ കുപ്പായം അണിയുന്നത്. അമീനിന്‍റെ യാത്രയിൽ പങ്കാളിയാവാൻ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. സീരീലിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നും നായികയ്ക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെന്നും അനാർക്കലി വ്യക്തമാക്കി.

'വൈകാരികമായൊരു ദിവസം. ആശങ്കയും അഭിമാനവും ആവേശവും തോന്നുന്നു. എന്‍റെ പങ്കാളി അമീൻ ബാരിഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അവന്‍റെ യാത്രയുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു ഗാനം ആലപിച്ചു. കൂടാതെ, മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന ഗൗതമി നായർക്കുവേണ്ടി ഡബ് ചെയ്യാനും അവസരം ലഭിച്ചു. ഞങ്ങൾ നന്നായി ചെയ്തുവെന്ന് വിശ്വസിക്കുന്നു.- എന്നാണ് അനാർക്കലി കുറിച്ചത്.

അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ച കോമഡി- ത്രില്ലർ പരമ്പരയാണ് 'കാക്കി സർക്കസ്'. രാജേഷ് മാധവൻ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ പ്രധാനവേഷത്തിലുണ്ട്. സി5 ഒടിടി പ്ലാറ്റ് ഫോമിലൂടെവെള്ളിയാഴ്ച മുതൽ സ്ട്രീമിങ് ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com