"നീ ഇല്ലാത്തൊരു നിമിഷത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല"; അനശ്വര രാജന് പിറന്നാളാശംസകളുമായി ഐശ്വര്യ

അനശ്വര തന്‍റെ 24 -ാം പിറന്നാളാണ് ആഘോഷിക്കുന്നത്
anaswara rajan birthday sister wishes

അനശ്വര രാജന് പിറന്നാളാശംസകളുമായി ഐശ്വര്യ

Updated on

നടി അനശ്വര രാജന് പിറന്നാൾ ആശംസകളുമായി സഹോദരി ഐശ്വര്യ രാജൻ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യയുടെ പിറന്നാൾ ആശംസ. അനശ്വര തന്‍റെ 24 -ാം പിറന്നാളാണ് ആഘോഷിക്കുന്നത്. വൈകാരികമായ കുറിപ്പാണ് പിറന്നാൾ ആശംസയ്ക്കൊപ്പം ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.

"നീയില്ലാതെ ഞാൻ നാല് വർഷം ജീവിച്ചു, പക്ഷേ ഇപ്പോൾ നീയില്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ കഴിയില്ല. എന്‍റെ എന്നത്തേയും കൂട്ടുകാരി, എന്‍റെ സന്തോഷത്തിന്‍റെ എന്‍റെ ജീവിതത്തിന്‍റെ യെല്ലോയ്ക്ക് ജന്മദിനാശംസകൾ. സഹോദരി, പ്രിയപ്പെട്ടവൾ, കുടുംബം, എന്നും കൂടെയുള്ളവൾ, പെൺകുട്ടികൾ, സ്ത്രീത്വം...അങ്ങനെ എല്ലാമായവൾക്ക് പിറന്നാ ആശംസകൾ' എന്നാണ് ഐശ്വര്യ തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും ചിത്രങ്ങളും കൂടി ചേർത്തിട്ടുണ്ട്. പലപ്പോഴും ഐശ്വര്യ അനശ്വരയെ കുറിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെയൊരു സഹോദരിയെ കിട്ടിയതിനാലാണ് താനിപ്പോൾ ഇവിടെ നിൽക്കുന്നതെന്നും അവളുടെ ചേച്ചിയെന്ന് അറിയപ്പെടുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ഐശ്വര്യ നേരത്തെ കുറിച്ചിരുന്നു. ഒരു സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററാണ് ഐശ്വര്യ രാജൻ.

logo
Metro Vaartha
www.metrovaartha.com