മനുഷ്യനാണ് മനുഷ്യർക്കെന്തും ചെയ്യാം, എന്തും!! അന്ധകാരാ ട്രെയ്ലർ കാണാം| Video

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'

പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാരാ'യുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 16ന് പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. ചിത്രത്തിൽ വയലന്‍സ് രംഗങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളതിനാൽ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ,ആന്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിന്റേത്.

ഏസ് ഓഫ് ഹാർട്സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.അനന്തു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു,അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല,ആർട്ട് - ആർക്കൻ എസ് കർമ്മ,പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ,സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് - ജിനു അനിൽകുമാർ, ഡിസൈൻസ് - യെല്ലോ ടൂത്ത്

Trending

No stories found.

More Videos

No stories found.