

അനീഷ്
ൾ സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തിനെതിരേ റിയാലിറ്റി ഷോ റണ്ണറപ്പ് അനീഷ് രംഗത്ത്. ചില ഐഡികളിൽ നിന്നും നിരന്തരം വ്യക്തിഹത്യകൾ ഉണ്ടാവുന്നുവെന്നും യാതൊരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവസരം ഇല്ലാതാക്കുന്നുവെന്നും അനീഷ് പറയുന്നു. കമന്‍റുകളിട്ട ഐഡികൾ കണ്ടെത്തിയെന്നും നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും അനീഷ് കൂട്ടിച്ചേർത്തു.
''സൈബർ ഇടങ്ങളിൽ ചെന്ന് എന്തും എഴുതിയിടാം എന്ന സൈക്കോ മാനസികാവസ്ഥയാണ് നിങ്ങൾക്കെങ്കിൽ അതിന് തക്കതായ മറുപടി കിട്ടും. പക്ഷേ ആ മറുപടി നിയമവഴികളിലൂടെ ആയിരിക്കും എന്നുമാത്രം. അതെ ഞാൻ തുടങ്ങുകയാണ്. ചില ഐഡികളിൽ നിന്നും നിരന്തരം വ്യക്തിഹത്യകൾ ഉണ്ടാവുന്നുവെന്നും യാതൊരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്യുന്നു.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. സൈക്കോ അവസ്ഥയിലായതിനാലാണോ അതോ ആരുടെയെങ്കിലും പിആർ ഏറ്റെടുത്തിട്ടാണോ? എന്താണെങ്കിലും കണ്ടെത്തണം. മോശം കമന്‍റുകൾ വരുന്ന ഐഡി കണ്ടെത്തിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്'' - അനീഷ് വ്യക്തമാക്കി.