അനിരുദ്ധ്- കാവ്യ മാരൻ വിവാഹം നവംബർ 21ന് ഗ്രീസിൽ, ചെന്നൈയിൽ വിവാഹസൽക്കാരം

വിവാഹത്തിനുശേഷം നവംബർ 21ന് ചെന്നൈയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വിരുന്നു സംഘടിപ്പിക്കും
anirudh kavya maran marriage

അനിരുദ്ധ് | കാവ്യ മാരൻ

Updated on: 

ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്‍റെയും ഇന്ത്യൻ പ്രീമിയർ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഉടമ കാവ്യ മാരന്‍റെയും വിവാഹം അടുത്ത മാസം. നവംബർ 11ന് ഗ്രീസിലാണ് വിവാഹം നടക്കുക. വിവാഹത്തിനുശേഷം നവംബർ 21ന് ചെന്നൈയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വിരുന്നു സംഘടിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് പരിപാടി നടക്കുക.

കാവ്യ മാരന്‍റെ അച്ഛനും സൺഗ്രൂപ് ചെയർമാനുമായ കലാനിധി മാരൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡിയെ ഓഫിസിലെത്തി വിവാഹം ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പങ്കുവച്ച കുറിപ്പിലാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്. രേവന്ദ് റെഡ്ഡിയുടെ ജൂബിലി ഹിൽസിലെ വീട്ടിൽ എത്തിയാണ് കലാനിധി മാരനും ഭാര്യ കാവേരി മാരനും വിവാഹം ക്ഷണിച്ചത്. ചെന്നൈയിൽ വച്ച് വിവാഹസൽക്കാരം നടക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യേയും കലാനിധി മാരൻ വിവാഹം ക്ഷണിച്ചു. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.

34 വയസുകാരിയായ കാവ്യ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടിവ് ‍ഡയറക്ടറുമാണ്. അനിരുദ്ധിന്‍റെയും കാവ്യ മാരന്‍റെയും പേരും ഗോസിപ് കോളങ്ങളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇവർ പ്രതികരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com