"ഗർഭിണിയായ സഹോദരിയെ ചതിച്ചു, അവളുടെ ജീവിതം തകർത്തു": ഓം പുരിക്കെതിരേ നടൻ

സീമ മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഓം പുരി മാധ്യമപ്രവർത്തകയായ നന്ദിത പൂരിയുമായി അടുക്കുന്നത്
Annu Kapoor reveals Om Puri 'betrayed' his sister

അന്നു കപൂർ, ഓം പുരി

Updated on

ന്തരിച്ച നടൻ ഓം പുരിക്കെതിരേ ഗുരുതര ആരോപണവുമായി നടൻ അന്നു കപൂർ. തന്‍റെ സഹോദരി സീമ കപൂറിന്‍റെ ജീവിതം തകർ‌ത്തത് ഓം പുരിയാണ് എന്നാണ് അന്നു കപൂർ പറയുന്നത്. തന്‍റെ സഹോദരിയെ ഓം പുരി ചതിച്ചെന്നും എന്നിട്ട് അവസാന കാലത്ത് അവളുമായി ഒന്നിച്ചെന്നുമാണ് അന്നു കപൂർ പറയുന്നത്.

'ഓം പുരി അസാധ്യനടനായിരുന്നു. അദ്ദേഹത്തെപ്പോലെ മികച്ച നടന്മാർ വേറെയുണ്ടായിരുന്നില്ല. എന്നാൽ, അത് വേറെ കാര്യമാണ്. ഒരു പെണ്ണിന്‍റെ ഭർത്താവായതിനു ശേഷമാണ് അദ്ദേഹം മറ്റൊരാളുടെ ഭർത്താവാകുന്നത്. അദ്ദേഹം ഒരു സ്ത്രീയെ ചതിച്ചു. അതിലാണ് പ്രശ്നം. ചതിക്കപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ഞാൻ. 10 വർഷം മുമ്പെങ്കിലും മരിക്കേണ്ടതായിരുന്നു അദ്ദേഹം. എന്റെ സഹോദരിയാണ് അവസാനം പരിചരിച്ചത്. ശരീരം തളർന്നപ്പോൾ അയാൾ തിരിച്ചുവന്നു. എനിക്ക് പെങ്ങളോട് സഹതാപവും ദേഷ്യവും തോന്നി'- അന്നു കപൂർ പറഞ്ഞു.

സീമ മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഓം പുരി മാധ്യമപ്രവർത്തകയായ നന്ദിത പൂരിയുമായി അടുക്കുന്നത്. വിവാഹ ബന്ധം വേർപെടുത്തണം എന്നായിരുന്നു ഓം പുരി ആവശ്യപ്പെട്ടത്. എന്നാൽ ഗർഭിണിയായതിനാൽ സീമ അതിന് തയ്യാറായില്ല. എന്നാൽ മൂന്ന് മാസം ഗർഭിണിയായിരിക്കെ മാനസിക പീഡനം താങ്ങാനാവാതെ സീമ വീട് വിട്ട് ഇറങ്ങുകയായിരുന്നു. 1993ൽ ഓം പുരി നന്ദിതയെ വിവാഹം കഴിച്ചു.

logo
Metro Vaartha
www.metrovaartha.com