അനൂപ് മേനോൻ്റെ നായികയായി ദിൽഷ; ‘ഓ സിൻഡ്രല്ല’ പുതിയ ടീസർ റിലീസായി | Video

അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഓ സിൻഡ്രല്ല’ ടീസർ എത്തി. ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദിൽഷ പ്രസന്നൻ ആണ് നായിക. ദിൽഷയുടെ ആദ്യ ചിത്രം കൂടിയാണിത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ.

റെണോൾസ് റഹ്മാൻ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. പ്രോജക്ട് മാനേജർ ബാദുഷ എൻ.എം. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് നിർമാണം. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com