ഓസ്കർ 2025: മികച്ച നടന്‍ അഡ്രിയാൻ ബ്രോഡി; മികച്ച നടി മൈക്കി മാഡിസൺ; 5 അവാർഡുകൾ സ്വന്തമാക്കി മികച്ച ചിത്രം 'അനോറ' | Video

മികച്ച ആനിമേറ്റ‍ഡ് ചിത്രം - ഫ്ലോ

ലോസ് ആഞ്ചലസ്: 97-ാമത് ഓസ്‌കര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. "ദ ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കുന്നത്. മികച്ച നടിക്കുള്ള അവാർഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസൺ സ്വന്തമാക്കി.

അനോറ ഒരുക്കിയ ഷോൺ ബേക്കർ മികച്ച സംവിധായകനായി. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന 5 പുരസ്കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. ഇതുകൂടാതെ സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ എന്നിവ മൂന്നും അനോറയ്ക്കായി കൈകാര്യം ചെയ്തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

പതിവുപോലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കൊമേഡിയനും അമെരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ആദ്യമായി ഓസ്‌കറിലെ അവതാരകനായെത്തിയത്.

മറ്റ് അവാർഡുകൾ

മികച്ച സഹനടി - സോയി സാൽഡാന (എമിലിയ പെരെസ്)

മികച്ച സഹനടന്‍ - കീറൻ കൾക്കിന്‍ (ദ റിയല്‍ പെയിന്‍)

മികച്ച എഡിറ്റർ - ഷോണ്‍ ബേക്കർ (അനോറ)

മികച്ച അവലംബിത തിരക്കഥ - ഷോണ്‍ ബേക്കർ (അനോറ)

മികച്ച സംഗീതസംവിധായകന്‍ - ഡാനിയല്‍ ബ്ലൂംബെര്‍ഗ് ( ദ ബ്രൂട്ട്ലിസ്റ്റ് )

മികച്ച ഛായാഗ്രഹണം - ലോൽ ക്രൗളി ( ദ ബ്രൂട്ട്ലിസ്റ്റ് )

മികച്ച ആനിമേറ്റ‍ഡ് ചിത്രം - ഫ്ലോ

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ദ ഷാഡോ ഓഫ് സൈപ്രസ് (ഇറാനിയന്‍)

മികച്ച വസ്ത്രാലങ്കാരം - പോൾ ടേസ്‌വെൽ

മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് ചിത്രം - ദ സബ്സ്റ്റന്‍സ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ചിത്രം - വിക്കെഡ്

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com