

അൻസിബ ഹസൻ
കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയ അൻസിബ വിശദമായ മൊഴി നൽകി.
നടൻ ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ‍്യക്തിയാണെന്നും അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന്‍റെ തെളിവ് തന്‍റെ പക്കൽ ഉണ്ടെന്നും അൻസിബ പറയുന്നു. എകസിക‍്യൂട്ടിവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള സന്ദേശം അയച്ചതെന്നും സർക്കാരിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തു.