ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ

ആഭ്യന്തര മന്ത്രിക്കും പരാതി നൽകും
Ansiba to take legal action against Tiny Tom

അൻസിബ ഹസൻ, ടിനി ടോം

Updated on

കൊച്ചി: മലയാള താര സംഘടനയായ "അമ്മ'യിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് നടനും ഭാരവാഹിയുമായ ടിനി ടോമിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ ജോയിന്‍റ് സെക്രട്ടറി അൻസിബ ഹസൻ. പൊലീസിനും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും അൻസിബ പറഞ്ഞു. നാട്ടിൽ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അൻസിബ പ്രതികരിച്ചു.

പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചു. തൃപ്പൂണിത്തുറ ഹിൽ പാലസ് വനിതാ സെൽ സിഐക്കെതിരേയും പരാതി നൽകുമെന്നും അൻസിബ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജി വച്ചതിനു പിന്നാലെ നടൻ ടിനി ടോമിനെതിരെ അൻസിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു.

അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്‍റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്‍റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com