ആനയുമായുള്ള ആക്ഷൻ രംഗത്തിനിടെ ആന്‍റണി പെപ്പെക്ക് പരുക്ക്

തായ്‌ലൻഡിലാണ് ഷൂട്ടിങ്
Antony Pepe injured while shooting with elephant

ആനയുമായുള്ള ഷൂട്ടിങ്ങിനിടെ ആന്‍റണി പെപ്പെക്ക് പരുക്ക്

Updated on

കാട്ടാളൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ആന്‍റണി പെപ്പെക്ക് പരുക്ക്. മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം തായ്‌ലൻഡിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഓങ് ബാക്ക് സീരീസിലൂടെ ശ്രദ്ധേയനായ പോങ് എന്ന ആനയ്ക്കൊപ്പമുള്ള രംഗമാണ് ചിത്രീകരിച്ചിരുന്നത്. കെച്ച കെബാക്ഡിയുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com