ശിവരാജ് കുമാറിനൊപ്പം സെൽഫിയെടുത്ത് ആന്‍റണി വർഗീസ്

പാൻ ഇന്ത്യൻ ചിത്രം 45 ടീസർ ലോഞ്ച് കൊച്ചിയിലും നടത്തി, ശിവരാജ് കുമാറും ഉപേന്ദ്രയും പങ്കെടുത്തു
Antony Varghese Pepe takes selfie with Shi Rajkumar

പാൻ ഇന്ത്യൻ ചിത്രം 45 ടീസർ ലോഞ്ച് കൊച്ചിയിലും നടത്തി, ശിവരാജ് കുമാറും ഉപേന്ദ്രയും പങ്കെടുത്തു

Updated on

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 45 എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ ഗ്രാൻഡ് ടീസർ ലോഞ്ച് കച്ചി ഫോറം മാളിൽ നടത്തി. ചടങ്ങിൽ കന്നഡ സൂപ്പർസ്റ്റാറുകൾ ശിവരാജ് കുമാറും ഉപേന്ദ്രയും പങ്കെടുത്തു. മലയാളത്തിന്‍റെ യുവതാരം ആന്‍റണി വർഗീസ് പെപ്പെയും ചടങ്ങിൽ പങ്കെടുത്ത് ശിവരാജ് കുമാറിനോടൊപ്പം സെൽഫി എടുത്ത് സ്നേഹം പ്രകടിപ്പിച്ചു.

ഓഗസ്റ്റ് 15ന് റിലീസിന് എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സൂരജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രശസ്ത സംഗീത സംവിധായകനായ അർജുൻ ജെന്യയുടെ ആദ്യത്തെ സംവിധാന സംരംഭമാണ്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ സൂപ്പർസ്റ്റാറുകളെ ഒരു സിനിമാറ്റിക് ഷോയ്ക്ക് കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്ന ഹൈ-ഒക്ടേൻ ആക്ഷൻ-ഫാന്‍റസി എന്‍റർടെയ്‌നർ ആണ്.

"മനുഷ്യൻ മരിച്ചു കഴിയുമ്പോൾ കാണിക്കുന്ന സ്നേഹം ജീവിച്ചിരിക്കുമ്പോൾ കാണിക്കൂ" എന്ന അർത്ഥവത്തായ വരിയോടുകൂടിയാണ് ടീസർ ആരംഭിക്കുന്നത്. പിന്നെ മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് തന്നെ കാണാൻ സാധിക്കും. ഇതിൽ നിന്ന് തന്നെ ചിത്രം എത്ര ക്വാളിറ്റിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും.

സൂരജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം രമേശ് റെഡ്ഡിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അദ്ദേഹം നിർമിച്ച് 2023 ൽ പുറത്തിറങ്ങിയ നീരജ എന്ന മലയാള ചിത്രം ഏറെ പ്രേക്ഷകപ്രശംസ ഏറ്റു വാങ്ങിയിരുന്നു. ദേശീയ പുരസ്കാരം ഉൾപ്പെടെ കരസ്ഥമാക്കിയ രമേഷ് റെഡിയുടെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമാണ് 45.

100 കോടിയിലധികം ബജറ്റ് വരുന്ന ഈ ചിത്രത്തിന്‍റെ VFX കാനഡയിലാണ് ചെയ്തിരിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com