"മുടി പിന്നിക്കെട്ടിയാൽ ഈ പാട്ട് ഓർമവരും"; 'കണ്ണഴകാ' പാടി അനുപമ പരമേശ്വരൻ

രണ്ട് വശത്തേക്ക് മുടി പിന്നിക്കെട്ടിക്കൊണ്ടാണ് അനുപമ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്
anupama parameswaran video viral

അനുപമ പരമേശ്വരൻ, 3 സിനിമയിൽ ശ്രുതി ഹാസൻ

Updated on

മലയാളിയാണെങ്കിലും അനുപമ പരമേശ്വരന് ആരാധകർ കൂടുതലുള്ളത് കേരളത്തിന് പുറത്താണ്. തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുകയാണ് അനുപമ. നടി എന്ന നിലയിൽ മാത്രമല്ല ഗായികയായും താരം കൈയടി നേടാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അനുപമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോ ആണ്.

ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തിയ 3 എന്ന ചിത്രത്തിലെ കണ്ണഴകാ എന്ന ഗാനം ആലപിക്കുകയാണ് അനുപമ. രണ്ട് വശത്തേക്ക് മുടി പിന്നിക്കെട്ടിക്കൊണ്ടാണ് അനുപമ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മുടി ഇങ്ങനെ കെട്ടിയാൽ തനിക്ക് ഈ പാട്ട് ഓർമ വരും എന്നാണ് നടി പറയുന്നത്.

"ഈ പാട്ട് എനിക്ക് ഏറെ ഇഷ്ടമാണ്. സൺ മ്യൂസിക്കിൽ ഈ പാട്ട് കണ്ടാണ് ഞാൻ വളർന്നത്. അന്നുമുതൽ മുടി ഇങ്ങനെ പിന്നിക്കെട്ടിയാൽ എന്‍റെ തലയിൽ ഈ പാട്ടായിരിക്കും. രാവിലെ കണ്ണാടിക്കു മുന്നിൽ ഇരുന്ന് ഞാൻ ഇങ്ങനെ മുടികെട്ടി. അപ്പോൾ അതെല്ലാം ഓർമവന്നു. അപ്പോൾ ആ പാട്ട് പാടിയാൽ എന്താണ് എന്ന് ഞാൻ കരുതി. ഈ ഹെയർസ്റ്റൈലിനെ ഈ പാട്ടുമായി ബന്ധപ്പെടുന്നത് ഞാൻ മാത്രമല്ലെന്ന് ദയവായി പറയൂ."- അനുപമ കുറിച്ചു. പിന്നാലെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തിയത്. അനുപമയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതിനൊപ്പം താരത്തിന്‍റെ ലുക്കിനെ പ്രശംസിക്കാനും ആരാധകർ മറന്നില്ല.

logo
Metro Vaartha
www.metrovaartha.com