ലിയോയില്‍ അഭിനയിക്കുന്ന സംവിധായകർ മൂന്ന്

ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന വിജയ് ചിത്രത്തിൽ സഞ്ജയ്‌ ദത്താണ് പ്രധാന വില്ലന്‍റെ റോളിൽ
ലിയോയില്‍ അഭിനയിക്കുന്ന സംവിധായകർ മൂന്ന്
Updated on

വിജയ്‌ നായകനാകുന്ന ലിയോയുടെ പുതിയ അപ്ഡേറ്റുകളാണ് ഓരോ ദിവസവും വരുന്നത്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നതാണ് പുതിയ വാര്‍ത്ത.

ലിയോയുടെ ചിത്രീകരണം ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. അതിഥി വേഷത്തിലാണ് അനുരാഗ് കശ്യപ് എത്തുന്നത്‌. ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ലിയോയില്‍ സഞ്ജയ്‌ ദത്താണ് പ്രധാന വില്ലന്‍റെ റോളിൽ.

അനുരാഗ് കശ്യപ് കൂടി എത്തുന്നതോടെ മൂന്ന് സംവിധായകര്‍ ലിയോയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴിലെ മുന്‍നിര സംവിധായകരായ ഗൗതം മേനോനും മിഷ്ക്കിനും നേരത്തെ തന്നെ ചിത്രത്തിന്‍റെ ഭാഗമാണ്.

തൃഷ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മൻസൂർ അലി ഖാൻ, മാത്യു തോമസ്, അർജുൻ സർജ എന്നിവരടങ്ങുന്ന വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. കാശ്മീരാണ് പ്രധാന ലൊക്കേഷന്‍. 7 സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com