'എന്റെ വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല': രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം അനുശ്രീ

എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായാണ് നടി പങ്കെടുത്തത്
anusree with rahul mamkoottathil

'എന്റെ വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല': രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം അനുശ്രീ

Updated on

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത് നടി അനുശ്രീ. എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായാണ് നടി പങ്കെടുത്തത്. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു.

‘ഒരു വീട് എന്നുള്ളത് എത്രത്തോളം ഒരാൾക്ക് ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവർക്കും അറിയാം. ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഏറ്റവും ഭംഗിയായി വീട് പൂർത്തിയാക്കാൻ കഴിയട്ടെ. ഈ വീട് പൂർത്തിയായി എന്ന് അറിയുന്നതു വരെ എനിക്ക് ടെൻഷനാണ്. ഇത് എന്റെ ആദ്യത്തെ അനുഭവമാണ്. എന്റെ വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല.- അനുശ്രീ പറഞ്ഞു.

താൻ പാലക്കാട്ടുകാരിയാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അതിനാൽ തനിക്ക് പാലക്കാടിനോട് പ്രത്യേക സ്നേഹമുണ്ടെന്നും നടി വ്യക്തമാക്കി. വീട് പൂർത്തിയാക്കിക്കഴിയുമ്പോൾ വീണ്ടും വരാം എന്ന് പറഞ്ഞാണ് നടി മടങ്ങിയത്.

ചുവന്ന പട്ടുസാരി ഉടുത്താണ് അനുശ്രീ ചടങ്ങിനെത്തിയത്. അതേ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു എൽഎൽഎയുടെ വേഷം. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്മൈൽ ഭവനം’.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com