"32 വയസായെന്ന് സമ്മതിക്കാൻ നാണക്കേടില്ല", പ്രായംകൂടും തോറും പേടിയും കൂടുകയാണെന്ന് അപർ‌ണ തോമസ്

ഇപ്പോൾ ശ്രദ്ധനേടുന്നത് അപർണ പങ്കുവച്ച പുതിയ വിഡിയോ ആണ്
aparna thomas about her life choices

അപർ‌ണ തോമസ്

Updated on

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കണ്ടന്‍റ് ക്രിയേറ്ററാണ് അപർണ തോമസ്. അടുത്തിടെയാണ് അവതാരകൻ ജീവയുമായുള്ള വിവാഹബന്ധം അപർണ അവസാനിപ്പിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് അപർണ പങ്കുവച്ച പുതിയ വിഡിയോ ആണ്. തനിക്ക് 32 വയസായെന്നും പ്രായം കൂടുംതോറും തന്‍റെ പേടിയും കൂടുകയാണ് എന്നാണ് അപർണ പറയുന്നത്.

നാല് വർഷം എയർഹോസ്റ്റസായി ഭയമില്ലാതെ ജോലി ചെയ്തിട്ടുള്ള തനിക്ക് ഇപ്പോൾ വിമാനത്തിലെ ചെറിയ ടർബുലൻസുപോലും താങ്ങാനാവുന്നില്ലെന്നാണ് അപർണ കുറിച്ചത്. ഇക്കണോമിക്സിൽ രണ്ട് ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. താൻ ഇതുവരെ ജോലി ചെയ്തതിൽ കണ്ടന്‍റ് ക്രിയേഷനാണ് ഏറ്റവും മികച്ച ജോലി എന്നാണ് അവർ പറയുന്നത്. സ്വന്തം കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സാധിക്കാതെ പോലുമോ എന്ന ഭയം പ്രായംകൂടുന്തോറും കൂടുകയാണെന്നും അവർ കൂട്ടിച്ചേർച്ചു

അപർണയുടെ കുറിപ്പ് വായിക്കാം

നാല് വർഷത്തോളം ഞാൻ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്നു, രണ്ടാമതൊന്ന് ചിന്തിക്കുക പോലും ചെയ്യാതെ ജീവിതത്തിന്റെ ഭൂരിഭാഗവും ആകാശത്ത് ചെലവഴിച്ചു. എന്നാൽ ഇപ്പോൾ, ചെറിയൊരു ടർബുലൻസ് ഉണ്ടായാൽ പോലും എന്റെ ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ചെല്ലാം എനിക്ക് സംശയം തോന്നും.

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ആളാകാൻ ഞാൻ വർഷങ്ങളോളം ശ്രമിച്ചു, പക്ഷേ രാവിലെ 8 മണിക്ക് മുമ്പ് എഴുന്നേറ്റാൽ ആ ദിവസം മുഴുവൻ പാഴായതുപോലെ തോന്നാറുണ്ട്.

എനിക്ക് ഇക്കണോമിക്സിൽ രണ്ട് ഡിഗ്രിയുണ്ട്, പക്ഷേ അതൊരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഒരിടത്തും സർട്ടിഫിക്കറ്റ് കാണിക്കേണ്ടിയും വന്നിട്ടില്ല. സത്യം പറഞ്ഞാൽ, അതിലൊരു സർട്ടിഫിക്കറ്റ് ഞാൻ ഇതുവരെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പോയി വാങ്ങിയിട്ടു പോലുമില്ല. അതിപ്പോൾ പത്തു വർഷമായി.

ഓൺലൈൻ ഷോപ്പിങ് ആണ് എന്റെ തെറാപ്പി. വാങ്ങുന്നതൊന്നും പാകമാകാതെ പാക്കേജ് മുഴുവൻ തിരികെ അയക്കേണ്ടി വന്നാലും, നേരിട്ട് കടയിൽ പോകാതെ സാധനങ്ങൾ ഓർഡർ ചെയ്യുന്ന ആ നിമിഷമാണ് ശരിക്കും മനസ്സിന് ആശ്വാസം നൽകുന്നത്.

ഒരുപാട് കാര്യങ്ങൾ ചെയ്യാൻ എനിക്ക് അറിയാം എന്ന് തോന്നാറുണ്ട്, പക്ഷേ ഏതെങ്കിലും ഒന്നിൽ ഞാൻ അത്രയധികം മികച്ചു നിൽക്കുന്ന ആളാണോ എന്ന് അറിയില്ല. പക്ഷേ അതെന്നെ ഒട്ടും അലട്ടാറുമില്ല, കാരണം കഴിവുള്ള ഒരുപാട് മനുഷ്യർ എനിക്ക് ചുറ്റുമുണ്ട്.

ഈ പ്രായത്തിനുള്ളിൽ ഞാൻ ജീവിതത്തിന്റെ പല വഴികളും മാറ്റിപ്പിടിച്ചു. മീഡിയയിൽ ജോലി ചെയ്ത്, പിന്നീട് ഫ്ലൈറ്റ് അറ്റൻഡന്റായി, അതിനുശേഷം ഞാൻ ശരിക്കും ആസ്വദിക്കുന്ന ഒന്നിലേക്ക് തിരിച്ചെത്തി, കണ്ടന്റ് ക്രിയേഷൻ. ഇപ്പോൾ ഇതൊരു ഫുൾ ടൈം ജോലിയായി ചെയ്താണ് ഞാൻ ജീവിക്കുന്നത്; അറിയാവുന്ന പകുതി ആളുകൾക്കും ഇതൊരു 'ശരിക്കുള്ള ജോലി'യാണെന്ന് ഇപ്പോഴും വിശ്വാസമില്ലെങ്കിലും!

വലിയ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്, സ്വന്തം കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു. വളർച്ച എപ്പോഴും ഒരുപോലെയോ നേർരേഖയിലോ ആയിരിക്കില്ല, നന്ദിയുള്ളവരായിരിക്കുക.

logo
Metro Vaartha
www.metrovaartha.com